< Back
Kerala
പതിമൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് വ്യവസായ മന്ത്രി എസി മൊയ്‍തീന്‍പതിമൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് വ്യവസായ മന്ത്രി എസി മൊയ്‍തീന്‍
Kerala

പതിമൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് വ്യവസായ മന്ത്രി എസി മൊയ്‍തീന്‍

Ubaid
|
23 May 2018 3:11 PM IST

നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു

വ്യവസായ വകുപ്പിന് കീഴിലുള്ള നാല്‍പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പതിമൂന്നെണ്ണം ലാഭത്തിലായതായി വ്യവസായ മന്ത്രി എസി മൊയ്തീന്‍. ചവറ കെ.എം.എം.എല്ലിന്റെ ലാഭം നാല്‍പത് കോടി കവിഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര തീരുമാനം കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ചവറ കെഎംഎംഎല്ലിന്റെ ലാഭം സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 40 കോടി കവിഞ്ഞു. റ്റിസിസിഎല്‍, മലബാര്‍ സിമന്റ്സ് എന്നിവയും മെച്ചപ്പെട്ട് വരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ തന്നെ വാങ്ങുന്നതിനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts