< Back
Kerala
മോദിക്കും കുമ്മനത്തിനുമിടയില്‍ ദേ നമ്മുടെ കലക്ടര്‍ ബ്രോ...മോദിക്കും കുമ്മനത്തിനുമിടയില്‍ ദേ നമ്മുടെ കലക്ടര്‍ ബ്രോ...
Kerala

മോദിക്കും കുമ്മനത്തിനുമിടയില്‍ ദേ നമ്മുടെ കലക്ടര്‍ ബ്രോ...

Jaisy
|
23 May 2018 8:55 PM IST

ഇരുപതിനായിരത്തിലേറെ ലൈക്കുകളും ആയിരത്തോളം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്

കൊച്ചി മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര ചെയ്ത കുമ്മനത്തിനെതിരെയുള്ള ട്രോളുകള്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുറവുമില്ല. കുമ്മനത്തിനെ കളിയാക്കിയുള്ള കോഴിക്കോട് മുന്‍ജില്ലാ കലക്ടര്‍ പ്രശാന്ത് നായരുടെ പോസ്റ്റാണ് ഏറ്റവും പുതിയതായി വൈറലായിരിക്കുന്നത്. വിമാനത്താവളത്തിന് മുന്നില്‍ നിന്നും പ്രധാനമന്ത്രിയെ ഷാളണയിക്കുന്ന കുമ്മനത്തിന് സമീപം താന്‍ നില്‍ക്കുന്ന ചിത്രമാണ് പ്രശാന്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. അതുക്കും മേലെ. അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞ്‌ കയറ്റം എങ്ങനെ? എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ആയിരത്തോളം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Related Tags :
Similar Posts