< Back
Kerala
കുടുംബശ്രീ സ്‌കൂള്‍ സംസ്ഥാനതല പരിപാടി നടത്തിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രികുടുംബശ്രീ സ്‌കൂള്‍ സംസ്ഥാനതല പരിപാടി നടത്തിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
Kerala

കുടുംബശ്രീ സ്‌കൂള്‍ സംസ്ഥാനതല പരിപാടി നടത്തിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Subin
|
23 May 2018 6:45 AM IST

മന്ത്രി പങ്കെടുക്കാത്തതിലും രണ്ട് അയല്‍കൂട്ടത്തെ മാത്രം വിളിച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തിയതിലുമാണ്...

തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കുടുംബശ്രീ സ്‌കൂള്‍ സംസ്ഥാനതല ഉദ്ഘാടന പരിപാടി നടത്തിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി. മന്ത്രി പങ്കെടുക്കാത്തതിലും രണ്ട് അയല്‍കൂട്ടത്തെ മാത്രം വിളിച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തിയതിലുമുള്ള അതൃപ്തി വേദിയില്‍ തന്നെ മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ അംഗങ്ങളുടെ ശാക്തീകരണത്തിനും തുടര്‍ പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ സ്‌കൂള്‍. തിരുവനന്തപുരത്ത് വിളിപ്പിലാണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തീരുമാനിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് എന്തോ അതൃപ്തിയുണ്ടെന്ന് മുഖത്ത് നിന്ന് വ്യക്തം. വേദിയിലുണ്ടായിരുന്ന കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോറിനെ അടുത്തേക്ക് വിളിച്ച് മുഖ്യമന്ത്രി കാര്യമായി എന്തൊക്കെയോ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന്റെ ആദ്യം തന്നെ അതൃപ്തിക്കുള്ള കാരണവും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്താകെ ഇത്തരം പരിപാടികള്‍ നടക്കുന്നുണ്ടെന്നും തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്നത് കൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയതെന്നുമാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം

Related Tags :
Similar Posts