< Back
Kerala
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക മുഖത്തടിച്ചതായി പരാതികഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി
Kerala

കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി

Muhsina
|
24 May 2018 4:09 AM IST

വിനോദയാത്രക്കുള്ള ഫീസ് പിരിക്കുന്നതിനിടെ ക്ലാസിലൂടെ നടന്നതിനാണ് അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചത്. ഉത്തരേന്ത്യക്കാരിയായ അധ്യാപിക മൂന്നു തവണ മുഖത്തടിച്ചുവെന്ന്..

കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദയാത്രക്കുള്ള ഫീസ് പിരിക്കുന്നതിനിടെ ക്ലാസിലൂടെ നടന്നതിനാണ് അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചത്. ഉത്തരേന്ത്യക്കാരിയായ അധ്യാപിക മൂന്നു തവണ മുഖത്തടിച്ചുവെന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി പറയുന്നു.

അടിയേറ്റ് മുഖം വിങ്ങുകയും വേദനയുണ്ടാവുകയും ചെയ്തതോടെയാണ് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം മുൻപെത്തിയ പുതിയ ഇംഗ്ലീഷ് അധ്യാപികയായ ശാരദക്കെതിരെയാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുത്തു. വളരെ മെല്ലെയാണ് മുഖത്തടിച്ചതെന്നും ആ സമയത്ത് കുട്ടിക്ക് വേദനിച്ചതായി തോന്നിയില്ലെന്നുമാണ് സ്കൂളധികൃതര‍്ക്ക് അധ്യാപിക നല്‍കിയ വിശദീകരണം. സംഭവത്തെ കുറിച്ച് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പ്രിന്‍സിപ്പലിന്‍റെ പ്രതികരണം

Similar Posts