< Back
Kerala
റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്: കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തിറിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്: കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തി
Kerala

റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്: കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തി

admin
|
23 May 2018 9:59 PM IST

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഗായിക റിമിടോമിക്കടക്കം കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തി.

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഗായിക റിമിടോമിക്കടക്കം കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തി. ഗായിക റിമി ടോമിക്ക് പുറമെ ,അഡ്വ വിനോദ് കുട്ടപ്പന്‍, വ്യവസായി മഠത്തില്‍ രഘു എന്നിവര്‍ക്കാണ് കോടികളുടെ അനധികൃത സമ്പാദ്യമുള്ളതായി കണ്ടെത്തിയത്.

അഭിഭാഷകനായ വിനോദ് കുട്ടപ്പന്‍ 50 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്തുക്കളാണ് കണ്ടെത്തിയത്. വിദേശത്ത് നിന്ന് വന്ന പണവും ഇതില്‍ ഉള്‍പ്പെടും. മക്കളുടെ ആര്‍ഭാടപൂര്‍വമായ വിവാഹചെലവ് ഇതിന് പുറമെ വരും. വ്യവസായിയായ മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നിന്ന് 12 കിലോ സ്വര്‍ണവും, 10 ലക്ഷം രൂപയും കണ്ടെടുത്തു. ഗായിക റിമി ടോമിക്ക് നാല് വീടുകളും മറ്റ് സ്വത്തുക്കളുമുള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇവയുടെ ആസ്തി എത്രയെന്ന കണക്കെടുക്കുന്നതേയുള്ളൂ.

മൂവരുടെയും ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങളും ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മഠത്തില്‍ രഘു ആദായ നികുതി റിട്ടേണ്‍സ് പോലും സമര്‍പ്പിക്കാറില്ലെന്ന് കണ്ടെത്തി. വിനോദ് കുട്ടപ്പന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സ്ഥലത്താണ് പിരശോധന നടന്നത്. സംസ്ഥാനത്താകെ പതിനഞ്ചിടങ്ങളില്‍ ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. മുഴുവന്‍ സ്വത്ത് വിവരകണക്കുകള്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.

Similar Posts