< Back
Kerala
റമദാന്‍ മാസം ആഗതമായി ആല്‍ബം പുറത്തിറങ്ങി'റമദാന്‍ മാസം ആഗതമായി' ആല്‍ബം പുറത്തിറങ്ങി
Kerala

'റമദാന്‍ മാസം ആഗതമായി' ആല്‍ബം പുറത്തിറങ്ങി

Subin
|
24 May 2018 2:28 AM IST

വിശുദ്ധ റമദാനിനെ വിശ്വാസികള്‍ വരവേല്‍ക്കുന്നത് വിവരിച്ചാണ് ഗാനം തുടങ്ങുന്നത്. ഖുര്‍ആന്‍ ഇറങ്ങിയ മാസത്തിന്‍റെ പ്രത്യകതകളും ഗാനം വിവരിക്കുന്നു. 

റമദാന്‍ മാസം ആഗതമായി എന്ന ആല്‍ബം പുറത്തിറങ്ങി. ഗാനം എഴുതി പാടിയ ഹംസഖാന്‍ പുല്ലംകോട് തന്നെയാണ് അല്‍ബം പുറത്തിറക്കിയിരിക്കുന്നത്. റമാദാനിന്‍റെ മഹത്വമാണ് ഗാനത്തിലുടനീളം ഉളളത്. ഈ ഗാനം നിരവധി തവണ ആകാശവാണിയില്‍ ഹംസഖാന്‍ പുല്ലംകോട് പാടിയിട്ടുണ്ട്.

വിശുദ്ധ റമദാനിനെ വിശ്വാസികള്‍ വരവേല്‍ക്കുന്നത് വിവരിച്ചാണ് ഗാനം തുടങ്ങുന്നത്. ഖുര്‍ആന്‍ ഇറങ്ങിയ മാസത്തിന്‍റെ പ്രത്യകതകളും ഗാനം വിവരിക്കുന്നു. മുസ്ലിംകള്‍ നിര്‍വഹിക്കേണ്ട സാമൂഹ്യബാധ്യതകളും ആല്‍ബത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹംസഖാന്‍ പുല്ലംകോടും മകനുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംഗീതപ്രേമികളുടെ നിര്‍ബന്ധമാണ് ആല്‍ബം നിര്‍മ്മിക്കാന്‍ കാരണം.

അളളാഹുവിന്‍റെ പ്രീതിക്കായി പ്രാര്‍ഥിക്കു മുസ്ലിംകളെ എന്ന ആഹ്വാനത്തോടെയാണ് ആല്‍ബം അവസാനിക്കുന്നത്.

Related Tags :
Similar Posts