< Back
Kerala
ബിഎഡ് പ്രവേശത്തിന് അവസരമില്ലാതെ എംജിയിലെ ബിരുദധാരികള്‍ബിഎഡ് പ്രവേശത്തിന് അവസരമില്ലാതെ എംജിയിലെ ബിരുദധാരികള്‍
Kerala

ബിഎഡ് പ്രവേശത്തിന് അവസരമില്ലാതെ എംജിയിലെ ബിരുദധാരികള്‍

admin
|
24 May 2018 1:08 PM IST

ബിരുദ പരീക്ഷാ ഫലം വൈകിയതും ഫലം വരുന്നതിനു മുന്‍പ് ബിഎഡ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ് വിദ്യാര്‍ഥികളുടെ ബിഎഡ് പ്രവേശം തുലാസിലാക്കിയത്

ബിഎഡ് കോഴ്സിന് പ്രവേശത്തിന് അവസരമില്ലാതെ എംജി സര്‍വ്വകലാശാലയിലെ ബിരുദധാരികള്‍. ബിരുദ പരീക്ഷാ ഫലം വൈകിയതും ഫലം വരുന്നതിനു മുന്‍പ് ബിഎഡ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ് വിദ്യാര്‍ഥികളുടെ ബിഎഡ് പ്രവേശം തുലാസിലാക്കിയത്.

എംജി സര്‍വ്വലാശാലയുടെ കീഴിലുള്ള ബിരുദ കോഴ്സുകളുടെ പരീക്ഷാ ഫലം ഏറെ വൈകി കഴിഞ്ഞ 19നാണ് എത്തിയത്. സര്വുകലാശായലുടെ കീഴിലുള്ള ബിഎഡ് കോഴ്സുകളുടെ പ്രവേശത്തിനായുള്ള തിയതി കഴിഞ്ഞ മാസം 30നും അവസാനിച്ചു. എംജി സര്‍വ്വലാശാലയുടെ ബിരുദം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ബിഎഡ് പ്രവേശം ഇത്തവണ നടക്കില്ലെന്ന് ഇതോടെ ഉറപ്പായി.

സര്‍വ്വകലാശാലയുടെ കീഴിലുള്ള ബിരുദാനന്തരകോഴ്സുകളുടെ സീറ്റുകളുടെ എണ്ണം പരിമിതവുമാണ്. ബിഎഡ് പ്രവേശം ആഗ്രഹിച്ച ബിരുദ ധാരികള്ക്ക് ഓരു അധ്യയന വര്‍ഷം നഷ്ടമാകും. സ്പോട്ട് അഡ്മിഷന്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ബിഎഡ് പ്രവേശം നേടാനാകുമെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. എന്നാല്‍ അഡ്മിഷന്‍ നടപടികള്‍ സര്‍വ്വലാശാലയുടെ കീഴിലുള്ള ഭൂരിപക്ഷം കോളജുകളിലും അവസാനിച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

Related Tags :
Similar Posts