< Back
Kerala
പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്രപന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര
Kerala

പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര

Subin
|
24 May 2018 8:22 PM IST

നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിയുടെ ബസ് യാത്ര. കൊല്ലത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക്. ചീറിപായുന്ന ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ഉമ്മന്‍ചാണ്ടി ബസില്‍ കയറിയതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൌതുകം.

പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര കൌതുകമായി. കൊല്ലത്തെ പൊതുപരിപാടികള്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ ട്രെയിന്‍ കിട്ടിയില്ല. പിന്നീട് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസില്‍ തിരുവനന്തപുരത്തേക്ക്. തിരുവനന്തപുരം എല്‍എംഎസ് ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന സ്വന്തം വാഹനത്തില്‍ വീട്ടിലേക്കും.

നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിയുടെ ബസ് യാത്ര. കൊല്ലത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക്. ചീറിപായുന്ന ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ഉമ്മന്‍ചാണ്ടി ബസില്‍ കയറിയതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൌതുകം. തിരുവനന്തപുരത്ത് 8.55 ന് ബസ് എത്തി. ജീവനക്കാരോടും യാത്രക്കാരോടും യാത്ര പറഞ്ഞ് ഉമ്മന്‍ചാണ്ടി പുറത്തിറങ്ങി. എസി ബസ്സിനേക്കാള്‍ സാധാരണ ബസില്‍ യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന് അദേഹം പറഞ്ഞു.

ബസ് യാത്ര എങ്ങിനെയുണ്ടായിരുന്ന ചോദ്യത്തിന്. സെല്‍ഫി വിശേഷം തന്നെയായിരുന്നു അദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇനിയുള്ള യാത്രകള്‍ ബസില്‍ തന്നെയായിരുക്കുമെന്ന് പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി മടങ്ങിയത്.

Related Tags :
Similar Posts