< Back
Kerala
ഓണത്തിന് കനിയാതെ താമരഓണത്തിന് കനിയാതെ താമര
Kerala

ഓണത്തിന് കനിയാതെ താമര

Alwyn K Jose
|
24 May 2018 8:37 AM IST

പൂക്കളങ്ങള്‍ക്ക് നടുവില്‍വെക്കുന്ന താമരപൂവിനും നിരവധി ആവശ്യകാരാണ്ഉളളത്. എന്നാല്‍ ഇത്തവണ താമരകൃഷിയില്‍ വിളവ് കുറവാണ്.

ഓണമായതോടെ പൂക്കള്‍ക്ക് ആവശ്യകാര്‍ ഏറെയാണ്. പൂക്കളങ്ങള്‍ക്ക് നടുവില്‍വെക്കുന്ന താമരപൂവിനും നിരവധി ആവശ്യകാരാണ്ഉളളത്. എന്നാല്‍ ഇത്തവണ താമരകൃഷിയില്‍ വിളവ് കുറവാണ്.

അരപതിറ്റാണ്ട് പഴക്കമുണ്ട് മലപ്പുറം തിരുന്നാവായയിലെ താമരപാടങ്ങള്‍ക്ക്. മതസൌഹാര്‍ദ്ദത്തിന്റെ വലിയൊരു ചരിത്രംകൂടി ഈ താമരപാടങ്ങള്‍ക്ക് ഉണ്ട്. അമ്പലങ്ങളിലേക്ക് വേണ്ട പൂക്കളും, ഓണ സമയത്ത് ഉളള പൂക്കളും കൃഷിചെയ്യുന്നത് മുസ്‍ലിംകളാണ്. താമരമൊട്ടുകളാണ് അമ്പലത്തിലെ പൂജക്കായി ഉപയോഗിക്കുന്നത്. വിരിഞ്ഞ പൂക്കള്‍ ആര്യവൈദ്യശാലകളില്‍ മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഓണകാലത്താണ് വിരിഞ്ഞ പൂക്കള്‍ക്ക് ഏറ്റവും അധികം ആവശ്യക്കാരുളളത്. എന്നാല്‍ ആവശ്യത്തിന് പൂക്കള്‍ ഇത്തവണയില്ല. കേരളത്തിന്‍റെയും, തമിഴ്നാടിന്‍റെയും വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നും താമരപൂക്കള്‍ കയറ്റിപോകുന്നുണ്ട്.

Similar Posts