< Back
Kerala
Kerala

കൊല്ലം സംഭവം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസും സിപിഎമ്മും

Damodaran
|
24 May 2018 7:18 AM IST

അറസ്ററിലായ പ്രതി സിപിഎം ബന്ധമുളള ആളാണെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ ആരോപണം

കടക്കല്‍ പീഡനക്കേസ് വഴിത്തിരിവിലേക്ക്. പ്രതിഭാഗവും വാദിഭാഗവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കി. കടക്കല്‍ കൃഷ്ണപുരം സ്വദേശിയുടെ പേരാണ് വൃദ്ധ ആദ്യം പറഞ്ഞിരുന്നതെന്നും സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം സിപിഎമ്മും കോണ്‍ഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

കടക്കല്‍ ‌ കൃഷ്ണപുരം സ്വദേശിയായ ഒരാളാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് വൃദ്ധ ആദ്യം പറഞ്ഞിരുന്നതെന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീടാണ് വെള്ളളാര്‍വട്ടം സ്വദേശിയിലേക്ക് കേസ് മാറിയതെന്നും സമീപവാസികള്‍ കടക്കല്‍ പൊലീസിന് മൊഴി നല്‍കി. പ്രതിഭാഗവും വാദി ഭാഗവും തമ്മില്‍ വസ്തുതര്‍ക്കം നിലനിന്നിരുന്നുവെന്നും സമീപവാസികള്‍ മൊഴി നല്‍കി. അതേസമയം സിപിഎമ്മും കോണ്‍ഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി. സംഭവത്തില് അറസ്ററിലായ പ്രതി സിപിഎം ബന്ധമുളള ആളാണെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ ആരോപണം

പ്രതി കോണ്ഗ്രസ് പ്രവര്ത്തകനാണെന്ന് ഡി വൈ എഫ് ഐ കടയ്യ്ക്കലില് പോസ്റ്റര് പ്രചാരണം നടത്തി. കടക്കലിലുണ്ടായ പ്രശ്നങ്ങള്‍ അപലപനീയമാണെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെഎന് ബാലഗോപാല് പ്രതികരിച്ചു

Similar Posts