< Back
Kerala
സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
Kerala

സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

Sithara
|
24 May 2018 10:19 PM IST

നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലാണ് സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സക്കീറിന്റെ ആവശ്യം. അഭിഭാഷകന്‍ മുഖേനയാണ് സക്കീര്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയത്. ജാമ്യം നിഷേധിച്ച കീഴ്കോടതിയുടെ നടപടി ശരിയല്ലെന്നും ജാമ്യാഹരജിയില്‍ സക്കീര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തെ സെഷന്‍സ് കോടതി സക്കീറിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഗുണ്ടാ ബന്ധമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കൂടാതെ പരാതിക്കാരനായ ജൂബ് പൌലോസിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം കോടതി സക്കീറിന് നിഷേധിച്ചത്. ഹൈക്കോടതിയിലും സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. അതേസമയം സക്കീറിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts