< Back
Kerala
മെട്രോ ഉദ്‍ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സമാന്യമര്യാദക്ക് നിരക്കാത്തതെന്ന് കുമ്മനംമെട്രോ ഉദ്‍ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സമാന്യമര്യാദക്ക് നിരക്കാത്തതെന്ന് കുമ്മനം
Kerala

മെട്രോ ഉദ്‍ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സമാന്യമര്യാദക്ക് നിരക്കാത്തതെന്ന് കുമ്മനം

Ubaid
|
25 May 2018 12:50 AM IST

പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കരുതെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മെട്രോ ഉദ്‍ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സമാന്യമര്യാദക്ക് നിരക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍. പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കരുതെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി ഇല്ലാത്ത സമയത്ത് പരിപാടി നിശ്ചയിച്ചത് രാഷ്ട്രീയദുഷ്ടലാക്ക് ആണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതെന്ന് കെ.സുരേന്ദ്രനും പ്രതികരിച്ചു. തികഞ്ഞ അൽപ്പത്തമാണ് കേരളസർക്കാർ കാണിക്കുന്നത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ.

Similar Posts