< Back
Kerala
എഡിജിപി ശ്രീലേഖയുടെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സാസഹായം കിട്ടാതെ ദുരിതത്തില്‍എഡിജിപി ശ്രീലേഖയുടെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സാസഹായം കിട്ടാതെ ദുരിതത്തില്‍
Kerala

എഡിജിപി ശ്രീലേഖയുടെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സാസഹായം കിട്ടാതെ ദുരിതത്തില്‍

Sithara
|
24 May 2018 12:48 PM IST

എന്തെങ്കിലും സഹായം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ശ്രീലേഖയെ നേരിട്ട് കാണാന്‍ എത്തി. നിരാശയായിരുന്നു ഫലം

എഡിജിപി ശ്രീലേഖയുടെ വാഹനമിടിച്ച് പരിക്ക് പറ്റിയ ആള്‍ ചികിത്സാ സഹായം പോലും കിട്ടാതെ ദുരിതത്തില്‍. കൊച്ചി ഇടപ്പള്ളി സ്വദേശി മുഹമ്മദ് അക്കീലും കുടുംബവുമാണ് ചികിത്സിക്കാന്‍ പണം പോലും ഇല്ലാതെ അവഗണനയില്‍ കഴിയുന്നത്.

2014ലായിരുന്നു സംഭവം. എന്നത്തേയും പോലെ വീട്ടില്‍ നിന്നും ജോലിക്കിറങ്ങിയ മുഹമ്മദ് അക്കീലിനെ ശ്രീലേഖയുടെ വാഹനം ഇടിക്കുകയായിരുന്നു. അതിന് ശേഷം എന്തെങ്കിലും സഹായം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ശ്രീലേഖയെ നേരിട്ട് കാണാന്‍ എത്തി. നിരാശയായിരുന്നു ഫലം. അപകടത്തിന് ശേഷം കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു.

രണ്ട് കുട്ടികള്‍ ഉണ്ട് ഇവര്‍ക്ക്. സ്വന്തമായി ഒരു വീടു പോലും ഇല്ല. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. ഭാര്യ ഷൈനി സമീപത്തെ മോളില്‍ പ്രമോട്ടറായി ജോലി ചെയ്യുകയാണ്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തെ പിടിച്ചു നിര്‍ത്തുന്നത്.

Related Tags :
Similar Posts