< Back
Kerala
ആരോപണങ്ങളെ നിസാരമായി കാണുന്നുവെന്ന് മന്ത്രി തോമസ് ചാണ്ടിആരോപണങ്ങളെ നിസാരമായി കാണുന്നുവെന്ന് മന്ത്രി തോമസ് ചാണ്ടി
Kerala

ആരോപണങ്ങളെ നിസാരമായി കാണുന്നുവെന്ന് മന്ത്രി തോമസ് ചാണ്ടി

Muhsina
|
24 May 2018 10:04 PM IST

ആരോപണങ്ങളെ പൂര്‍ണമായും നിഷേധിച്ചുകൊണ്ടായിരുന്നു മന്ത്രി തോമസ് ചാണ്ടിയുടെ പ്രതികരണം. കലക്ടറുടെ റിപ്പോർട്ട് പ്രാഥമികമാണ്. തനിക്കെതിരെ കൃത്യമായ ഗൂഢാലോചനയുണ്ട്. അത് രാഷ്ട്രീയമല്ലെന്നും..

തനിക്കെതിരെയുള്ള ആരോപണങ്ങളെ നിസാരമായി കാണുന്നുവെന്ന് മന്ത്രി തോമസ് ചാണ്ടി. കലക്ടറുടെ റിപ്പോർട്ട് പ്രാഥമികമാണ്. തനിക്കെതിരെ കൃത്യമായ ഗൂഢാലോചനയുണ്ട്. അത് രാഷ്ട്രീയമല്ലെന്നും തോമസ് ചാണ്ടി കൊച്ചിയിൽ പറഞ്ഞു. അതേസമയം തോമസ് ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ആരോപണങ്ങളെ പൂര്‍ണമായും നിഷേധിച്ചുകൊണ്ടായിരുന്നു മന്ത്രി തോമസ് ചാണ്ടിയുടെ പ്രതികരണം. കരഭൂമിയുടെ തീറാധാരമുള്ള ഭൂമിയാണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്. കലക്ടർ റിപ്പോർട്ട് കൊടുത്തത് അറിയില്ലെന്നു പറഞ്ഞ തോമസ് ചാണ്ടി പിന്നീട് ഈ റിപ്പോർട്ട് പ്രാഥമികമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും തിരുത്തി പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചനയുണ്ട്. രാജിവെക്കേണ്ട സാഹചര്യമില്ല മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമിയെക്കുറിച്ച് സംസാരിക്കാന്‍ താന്‍ തയ്യാറല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി താനുമായി സംസാരിച്ചിട്ടില്ല. വാസ്തവമല്ലെന്ന് അദ്ദേഹത്തിനറിയുന്നതുകൊണ്ടാണതെന്നും തോമസ് ചാണ്ടി പറ‍ഞ്ഞു. വാര്‍ത്താ സമ്മേളനം കഴിഞ്ഞയുടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നിലേക്ക് കരിങ്കൊടിയുമായി പ്രതിഷേധ മാര്‍ച്ച് നടത്തി.

Related Tags :
Similar Posts