< Back
Kerala
മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍ ഊര്‍ജിതമാക്കി നാവികസേനമത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍ ഊര്‍ജിതമാക്കി നാവികസേന
Kerala

മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍ ഊര്‍ജിതമാക്കി നാവികസേന

Muhsina
|
24 May 2018 8:32 AM IST

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്ന് നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ തിരച്ചിലിൽ ഇതുവരെ 359 പേരെ കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ നേതൃത്വത്തിൽ..

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്ന് നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സംഘം നാല് ദിവസം കടലില്‍ തെരച്ചില്‍ നടത്തും. തീരദേശസേനയുടെ കപ്പലിനൊപ്പം സഞ്ചരിച്ച് തിരുവന്തപുരം ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്ന് നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ തിരച്ചിലിൽ ഇതുവരെ 359 പേരെ കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ നേതൃത്വത്തിൽ 148 ഉം, കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ 194 പേരെയും രക്ഷപ്പെടുത്തി. എയർ ഫോഴ്സിന്റെ നേതൃത്വത്തിൽ 17 പേരെയാണ് രക്ഷപ്പെടുത്തിയത്. ഏഴാം ദിവസം 32 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് തിരച്ചിൽ നടത്തുന്നത്. ചെറിയ ബോട്ടുകളിലായി മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേനയുടെ കപ്പലുകളിൽ എത്തിച്ചു. വൈഭവ്, ആദ്യമാൻ എന്നീ കപ്പലുകളിലാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. നാല് ദിവസത്തോളം ഇവർ കടലിൽ തങ്ങി തിരച്ചിൽ നടത്തും.

നേരത്തെ തന്നെ തങ്ങളെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തേണ്ടതായിരുന്നെന്നും വൈകിയ തീരുമാനമാണിതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലാവസ്ഥ കഴിഞ്ഞ ദിവസത്തേക്കാൾ അനുകൂലമായതിനാൽ തിരച്ചിൽ ഊർജിതമായിത്തന്നെ തുടരും.

Related Tags :
Similar Posts