< Back
Kerala
ആഗ്രഹിച്ച ശിക്ഷ തന്നെയാണ് അമീറിന് ലഭിച്ചതെന്ന് ജിഷയുടെ അമ്മആഗ്രഹിച്ച ശിക്ഷ തന്നെയാണ് അമീറിന് ലഭിച്ചതെന്ന് ജിഷയുടെ അമ്മ
Kerala

ആഗ്രഹിച്ച ശിക്ഷ തന്നെയാണ് അമീറിന് ലഭിച്ചതെന്ന് ജിഷയുടെ അമ്മ

Jaisy
|
24 May 2018 9:58 AM IST

ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്

അമീറുല്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഒരു പെണ്‍കുട്ടിക്കും ഇനി ജിഷയുടെ അവസ്ഥയുണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു. കോടതി വിധിയില്‍ അഭിമാനമുണ്ടെന്നായിരുന്നു എഡിജിപി ബി സന്ധ്യയുടെ പ്രതികരണം. എന്നാല്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.

മകളുടെ കൊലപാതകിക്ക് ആഗ്രഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് രാജേശ്വരി പറഞ്ഞു. കോടതി വിധി പൂര്‍ണ സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും അഭിമാനമുണ്ടെന്നും എഡിജിപി ബി.സന്ധ്യയും പറഞ്ഞു. അന്വേഷണ സംഘത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് വിധി. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

Related Tags :
Similar Posts