< Back
Kerala
ബാബു ഭായിയുടെ സംഗീതം കടല്‍ കടക്കുന്നുബാബു ഭായിയുടെ സംഗീതം കടല്‍ കടക്കുന്നു
Kerala

ബാബു ഭായിയുടെ സംഗീതം കടല്‍ കടക്കുന്നു

Jaisy
|
24 May 2018 6:49 AM IST

കോഴിക്കോടന്‍ തെരുവുകളില്‍ സംഗീത വിസ്മയം തീര്‍ത്ത ബാബു ശങ്കറെന്ന ആരാധകരുടെ പ്രിയപ്പെട്ട ബാബു ഭായിയും കുടുംബവും തെരുവു പാട്ട് പാടാനായി ഈ മാസം 19ന് ഖത്തറിലേക്ക് പറക്കും

കോഴിക്കോടിന്റെ തെരുവായകന്‍ ബാബു ഭായിയുടെ സംഗീതം ഇനി കടലിനക്കരയും. കോഴിക്കോടന്‍ തെരുവുകളില്‍ സംഗീത വിസ്മയം തീര്‍ത്ത ബാബു ശങ്കറെന്ന ആരാധകരുടെ പ്രിയപ്പെട്ട ബാബു ഭായിയും കുടുംബവും തെരുവു പാട്ട് പാടാനായി ഈ മാസം 19ന് ഖത്തറിലേക്ക് പറക്കും. ഈ മാസം 21ന് ഖത്തര്‍ ഐ സി സി അശോക ഹാളിലാണ് പരിപാടി.

ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകള്‍ ബാബു ഭായിക്കും കുടുംബത്തിനും ജീവിത താളമാണ്. അഹമ്മദാബാദില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെത്തിയതാണ് ബാബു ഭായി.പിന്നീട് കോഴിക്കോടന്‍ തെരുവുകളില്‍ ദോലക്കും ഹാര്‍മോണിയവുമായി ബാബു ഭായിയും കുടുംബവും ആരാധകരെ സന്തോഷിപ്പിച്ചു. കോഴിക്കോട് ബീച്ച് ഈ കുടുംബത്തിന് പ്രതീക്ഷകളുടെ ഇടമാണ്. അതു കൊണ്ട് തന്നെയാണ് കടല്‍ കടന്നുളള കന്നി യാത്രക്ക് മുന്‍പ് ബീച്ചില്‍ ഇവരെത്തിയത്.

ഖത്തറിലെ മലയാളി കൂട്ടായ്മയായ കരുണയാണ് ബാബു ഭായിയെയും കുടുംബത്തേയും പരിപാടിക്കായി ക്ഷണിച്ചിരിക്കുന്നത്. ആധാറും പാസ്പോര്‍ട്ടുമെല്ലാം ശരിയാക്കി നല്‍കിയതും കരുണയുടെ പ്രവര്‍ത്തകര്‍ തന്നെ.

Related Tags :
Similar Posts