< Back
Kerala
മകനെ കൊലപ്പെടുത്തിയ കേസിൽ ജയ മോളുടെ മാനസിക നില വീണ്ടും പരിശോധിക്കുംമകനെ കൊലപ്പെടുത്തിയ കേസിൽ ജയ മോളുടെ മാനസിക നില വീണ്ടും പരിശോധിക്കും
Kerala

മകനെ കൊലപ്പെടുത്തിയ കേസിൽ ജയ മോളുടെ മാനസിക നില വീണ്ടും പരിശോധിക്കും

Jaisy
|
24 May 2018 7:40 AM IST

ജയ മോൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് ഭർത്താവും മകളും പറയുന്ന സാഹചര്യത്തിലാണ് മാനസിക നില വീണ്ടും പരിശോധിക്കുന്നത്

കൊല്ലത്ത് മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാതാവ് ജയ മോളുടെ മാനസിക നില വീണ്ടും പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. ജയ മോൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് ഭർത്താവും മകളും പറയുന്ന സാഹചര്യത്തിലാണ് മാനസിക നില വീണ്ടും പരിശോധിക്കുന്നത്. ഓഹരി തർക്കത്തിന്റെ പേരിലാണ് കൊല ചെയ്തത് എന്ന മൊഴി വിശ്വസിക്കുന്നില്ലെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ എ.ശ്രീനിവാസൻ മീഡിയാവണിനോട് പറഞ്ഞു.

ജയ മോൾക്ക് മാനസിക പ്രശ്നം ഉണ്ടെന്നും തങ്ങൾ ചികിത്സിക്കാതിരുന്നതാണെന്നുമുള്ള മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഭർത്താവ് ജോബും മകളും. എന്നാൽ ഈ വാദം മുത്തശ്ശന്‍ ജോണി കുട്ടി തള്ളിപ്പറയുന്നു. വ്യക്തത വരുത്താൻ ജയ മോളുടെ മാനിസികാരോഗ്യം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. മൂന്ന് ഘട്ടങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരെ ഉപോഗിച്ച് പരിശോധന പൂര്‍ത്തിയാക്കും. അതേസമയം കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്തെന്നും ഓഹരി തർക്കമാണ് കാരണമെന്നുമുള്ള ജയ മോളുടെ മൊഴി വിശ്വസിച്ചിട്ടില്ലെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ എ.ശ്രീനിവാസ് മീഡിയാവണിനോട് പറഞ്ഞു. ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുമെന്നും എ.ശ്രിനിവാസൻ വ്യക്തമാക്കി. അനേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts