ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്; വലിയ പ്രതീക്ഷയില്ലാതെ വ്യാപാരികള്‍ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്; വലിയ പ്രതീക്ഷയില്ലാതെ വ്യാപാരികള്‍
|കുതി പരിഷ്കരണത്തിന് സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാല്‍ ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ജിഎസ്ടി നടപ്പായ ശേഷമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വ്യാപാരി സമൂഹം ഇക്കുറി വലിയ പ്രതീക്ഷ വെക്കുന്നില്ല. നികുതി പരിഷ്കരണത്തിന് സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാല്‍ ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വ്യാപാരികളുടെ പുനരധിവാസ പാക്കേജുകളില്‍ പരിഷ്കരണം വേണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് മുന്നോടിയായി നികുതി പരിഷ്കരണത്തെക്കുറിച്ചുളള ചര്‍ച്ചകളായിരുന്നു വ്യാപാരി സമൂഹത്തില്‍ നിന്നും അധികവും ഉയരാറ്. ഇക്കുറി ജിഎസ്ടി നടപ്പായതോടെ നികുതിക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലാതായി. ഇതോടെ ബജറ്റില്‍ വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയിലാണ് വ്യാപാരികള്‍.
റോഡ് വികസനമടക്കമുള്ള പദ്ധതികള്‍ക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം കുറവാണ്. ഇവര്‍ക്കായുള്ള പുനരധിവാസ പാക്കേജില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഏക ജാലക ലൈസന്‍സ് സമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ കൂടി ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.