< Back
Kerala
മകനെതിരായ ആരോപണം: കോടിയേരി മൌനം വെടിയണമെന്ന് കെ സുരേന്ദ്രന്‍മകനെതിരായ ആരോപണം: കോടിയേരി മൌനം വെടിയണമെന്ന് കെ സുരേന്ദ്രന്‍
Kerala

മകനെതിരായ ആരോപണം: കോടിയേരി മൌനം വെടിയണമെന്ന് കെ സുരേന്ദ്രന്‍

Sithara
|
24 May 2018 7:22 PM IST

കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തട്ടിപ്പ് കേസ് സംബന്ധിച്ച് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും നടപടി ആവശ്യമാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സീതാറാം യെച്ചൂരി ലഭിച്ച പരാതി സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയണം. കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സിപിഎം നേതാവിന്‍റെ മകന്‍ ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെന്ന വാര്‍ത്ത ഇന്നാണ് പുറത്തുവന്നത്. കമ്പനിയില്‍ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ പണം തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി. അതേസമയം പാര്‍ട്ടിക്ക് ഇതേകുറിച്ച് പരാതി ലഭിച്ചില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Related Tags :
Similar Posts