< Back
Kerala
പെരുമ്പാവൂര്‍ കണ്ടന്തറയില്‍ വന്‍ തീപിടുത്തംപെരുമ്പാവൂര്‍ കണ്ടന്തറയില്‍ വന്‍ തീപിടുത്തം
Kerala

പെരുമ്പാവൂര്‍ കണ്ടന്തറയില്‍ വന്‍ തീപിടുത്തം

Muhsina
|
24 May 2018 8:56 AM IST

തീ ആളിയതോടെ കമ്പനിയിലുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി .

പെരുമ്പാവൂര്‍ കണ്ടന്തറയിലെ പ്ലാസ്റ്റിക്ക് കമ്പനിയില്‍ വന്‍ തീപിടുത്തം. ചിറയിലാന്‍ അബ്ദുവിന്റെ ഉടമസ്ഥതയിലുളള പ്ലാസ്റ്റിക്ക് കമ്പനിയാണ് അഗ്‌നിക്കിരയായത്. എട്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

ഏഴ് മണിയോടെയാണ് പ്ലാസ്റ്റിക്ക് കമ്പനിയുടെ മുന്‍വശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചത്. തീ ആളിപ്പടര്‍ന്ന് കമ്പനിയിലേക്കും വ്യാപിച്ചതടെ നിയന്ത്രണാതീതമാവുകയായിരുന്നു. തീ ആളിയതോടെ കമ്പനിയിലുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി . പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം പരിശ്രമിച്ചതാണ് തീ നിയന്ത്രണവിധേയമാക്കിയത്. കമ്പനിയിലെ സ്‌റ്റോക്കും കെട്ടിടവും മെഷീനറികളും നശിച്ചിട്ടുണ്ട്. കൃത്യമായ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിവരം.

Related Tags :
Similar Posts