< Back
Kerala
ഷുഹൈബ് വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തുഷുഹൈബ് വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു
Kerala

ഷുഹൈബ് വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

Muhsina
|
24 May 2018 8:00 PM IST

ഷുഹൈബ് വധക്കേസ് പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. അരോളി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ളതാണ്

ഷുഹൈബ് വധക്കേസ് പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. അരോളി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. ഇന്ന് അറസ്റ്റിലായ അഖിലാണ് കാര്‍ വാടകക്കെടുത്തത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ സഹോദരനടക്കം മൂന്ന് പേരാണ് ഇന്ന് അറസ്റ്റിലായത്. എടയന്നൂര്‍ സ്വദേശി അസ്ക്കര്‍, ആലയാട് സ്വദേശി അന്‍വര്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ കേസില്‍റിമാന്‍ഡ് ചെയ്യപ്പെട്ട ആകാശ്, റെജില്‍രാജ് എന്നിവരെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു.

Related Tags :
Similar Posts