< Back
Kerala
സര്‍ക്കാര്‍ തീരുമാനം എതിരായാല്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലാക്കുമെന്ന് വയല്‍ക്കിളികള്‍സര്‍ക്കാര്‍ തീരുമാനം എതിരായാല്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലാക്കുമെന്ന് വയല്‍ക്കിളികള്‍
Kerala

സര്‍ക്കാര്‍ തീരുമാനം എതിരായാല്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലാക്കുമെന്ന് വയല്‍ക്കിളികള്‍

Khasida
|
24 May 2018 9:51 PM IST

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിലപാടുകള്‍ അറിഞ്ഞ ശേഷം തുടര്‍ നടപടികളെന്ന് വയല്‍കിളികള്‍.

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിലപാടുകള്‍ അറിഞ്ഞ ശേഷം തുടര്‍ നടപടികളെന്ന് വയല്‍കിളികള്‍. അതുവരെ പ്രത്യക്ഷ സമരങ്ങള്‍ ഉണ്ടാകില്ല. തീരുമാനം എതിരായാല്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

ഇന്നലെ നടന്ന മൂന്നാം ഘട്ട സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ വന്‍ ജനപിന്തുണ ലഭിച്ചെങ്കിലും തിരക്കിട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് വയല്‍ക്കിളികളുടെ തീരുമാനം. വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തുകയും, മേല്‍പാലം നിര്‍മിക്കുന്നതിന് തടസമില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ തത്ക്കാലം കാത്തിരിക്കാനാണ് തീരുമാനം. പ്രശ്നം രണ്ട് ദിവസത്തിനുളളില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന ഉറപ്പ് ബി.ജെ.പി നേതൃത്വം വയല്‍കിളികള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ‍ തീരുമാനം എതിരായാല്‍ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കാനാണ് വയല്‍കിളികളുടെ തീരുമാനം.

ബദല്‍ മാര്‍ഗങ്ങള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയമിക്കണമെന്ന നിര്‍ദേശമാണ് വയല്‍കിളികള്‍ മുന്നോട്ട് വെക്കുന്നത്. ഈ സമിതി മുമ്പ് കണ്ടെത്തിയ അലൈമെന്റുകള്‍ അടക്കം പുനഃപരിശോധിക്കണം. തുടര്‍ന്ന് മറ്റ് സാധ്യതകളൊന്നുമില്ലങ്കില്‍ മേല്‍പ്പാലത്തെക്കുറിച്ച് ചര്‍ച്ചയാകാമെന്നും വയല്‍കിളികള്‍ പറയുന്നു. രണ്ടാഴ്ചക്കകം പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇവര്‍ പങ്ക് വെക്കുന്നത്.

Similar Posts