< Back
Kerala
ചക്ക ഔദ്യോഗിക ഫലമെങ്കില്‍, തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍ചക്ക ഔദ്യോഗിക ഫലമെങ്കില്‍, തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍
Kerala

ചക്ക ഔദ്യോഗിക ഫലമെങ്കില്‍, തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍

Khasida
|
24 May 2018 4:18 PM IST

പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ നോട്ടീസില്‍ ആരോപിച്ചു.

എന്നാല്‍ ക്രമസമാധാന നില ഭദ്രമാണെന്നും സര്‍ക്കാറി‍ന്റെ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തിട്ടുണ്ടെന്നും നിയമമന്ത്രി എ കെ ബാലന്‍ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ എ.കെ ബാലനാണ് മറുപടി പറയുന്നത്.

പൊലീസ് അതിക്രമങ്ങള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ തിരുവഞ്ചൂര്‍, ചക്കയെ ഔദ്യോഗിക ഫലമാക്കിയത് പോലെ, തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് പരിഹസിച്ചു.സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സർക്കാരിന്റെ പൊതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ സേനയിൽ വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Related Tags :
Similar Posts