< Back
Kerala
വയനാട്ടില്‍ ആദിവാസി യുവതി വീട്ടുവരാന്തയില്‍ പ്രസവിച്ചുKerala
വയനാട്ടില്‍ ആദിവാസി യുവതി വീട്ടുവരാന്തയില്‍ പ്രസവിച്ചു
|24 May 2018 6:32 PM IST
സ്വകാര്യ ആശുപത്രി അധികൃതര്‍ പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് മടക്കിയയച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ്ജ് വാങ്ങിക്കുകയായിരുന്നുവെന്നാണ്ആശുപത്രി അധികൃതര്‍ പറയുന്നത്.
വയനാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ച ആദിവാസി യുവതി വീട്ടുവരാന്തയില്‍ പ്രസവിച്ചു. വയനാട് മേപ്പാടി ചെമ്പോത്ര കോളനിയിലെ കല്യാണിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ആശുപത്രി അധികൃതര്‍ പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് മടക്കിയയച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ്ജ് വാങ്ങിക്കുകയായിരുന്നുവെന്നാണ്ആശുപത്രി അധികൃതര്‍ പറയുന്നത്. ആംബുലന്‍സില്‍ വീട്ടിലെത്തിച്ചയുടന്‍ യുവതി പ്രസവിക്കുകയായിരുന്നു.