< Back
Kerala
Kerala

മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം

admin
|
25 May 2018 5:14 AM IST

വിഎം രാധാകൃഷ്‍ണന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാറിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ ഇടപെടല്‍. പാലക്കാട് വിജിലന്‍സ് എസ്‍.പിക്കാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത് . വിഎം രാധാകൃഷ്ന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാറിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Similar Posts