< Back
Kerala
മാണിക്ക് തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്താന്‍ യുഡിഎഫ് തീരുമാനംമാണിക്ക് തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്താന്‍ യുഡിഎഫ് തീരുമാനം
Kerala

മാണിക്ക് തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്താന്‍ യുഡിഎഫ് തീരുമാനം

Khasida
|
25 May 2018 7:05 PM IST

കെ എം മാണിയെ പ്രകോപിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടെന്ന് യുഡിഎഫ് യോഗത്തില്‍ ധാരണ.

മുന്നണിവിട്ട കേരള കോണ്‍ഗ്രസിനോടുള്ള നിലപാട് യുഡിഎഫ് മയപ്പെടുത്തുന്നു. മാണിക്ക് തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്ന് ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. തദേശ സ്ഥാപനങ്ങളിലെ സഖ്യം തുടരാനും തീരുമാനം. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിലപാടാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യുഡിഎഫ് തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് സംബന്ധിച്ച രൂക്ഷമായ പ്രതികരണങ്ങളിലെ അതൃപ്തി മുസ്‍ലിം ലീഗും ജെഡിയുവും അടക്കം ഘടകകക്ഷികള്‍ യോഗത്തില്‍ ഉന്നയിച്ചു. കെ എം മാണിയെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിലപാട് മയപ്പെടുത്താന്‍ യുഡിഎഫ് തീരുമാനിച്ചത്.

ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 19, 23 തീയതികളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

Similar Posts