< Back
Kerala
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍
Kerala

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

Sithara
|
25 May 2018 5:17 PM IST

കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചുനല്‍കിയ വളയം സ്വദേശി കുട്ടു എന്ന നിധിനാണ് അറസ്റ്റിലായത്

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു‍. അസ്‍ലമിന്റെ കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചുനല്‍കിയ വളയം സ്വദേശി കുട്ടു എന്ന നിധിനാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ വളയത്തുനിന്നാണ് നിധിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനുശേഷം ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതകികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍നിന്നും പൊലീസിന് ലഭിച്ചു. വളയം സ്വദേശികളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ആഗസ്ത് 12നാണ് അസ്‍ലം കൊല്ലപ്പെട്ടത്. കൊലപാതകികളെ പിടികൂടാതിരിക്കാന്‍ പൊലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് മുസ്ലിം ലീഗ് അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു.

Similar Posts