< Back
Kerala
ഐജി യുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിങ്ങ് ദൃശ്യങ്ങള്‍ പുറത്ത്.ഐജി യുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിങ്ങ് ദൃശ്യങ്ങള്‍ പുറത്ത്.
Kerala

ഐജി യുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിങ്ങ് ദൃശ്യങ്ങള്‍ പുറത്ത്.

admin
|
25 May 2018 4:05 PM IST

ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമി വളപ്പിലൂടെ ഔദ്യോഗിക വാഹനം ഓടിച്ചത്

തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ഐജി യുടെ പ്രായപൂര്‍ത്തി യാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമി വളപ്പിലൂടെ ഔദ്യോഗിക വാഹനം ഓടിച്ചത്. സംഭവത്തില്‍ നടപടി ആവശ്യപെട്ട് ദൃശ്യങ്ങള്‍ സഹിതം പോലീസുകാര്‍ ആഭ്യന്തരവകുപ്പിന് പരാതി നല്‍കി.

ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമവര്‍മ്മപുരം പോലീസ് അക്കാദമി വളപ്പിലൂടെയാണ് ഐജിയുടെ മകന്റെ ഡ്രൈവിങ്ങ്. ഐജിയുടെ ഡ്രൈവര്‍ വലതുവശത്തെ സീറ്റിലിരിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്.

Related Tags :
Similar Posts