< Back
Kerala
വയനാട് 16 കാരിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിKerala
വയനാട് 16 കാരിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
|25 May 2018 11:54 PM IST
വൈത്തിരി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.
വയനാട് വൈത്തിരിയില്‍ 16വയസുള്ള ആദിവാസി പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണയാക്കി. വൈത്തിരി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് തവണ പിതാവ് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.
പൊഴുതന മാങ്ങാപ്പാടിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയിലാണ് വൈത്തിരി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മൂന്ന് തവണ പിതാവ് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ടോടെ അസ്വസ്ഥത തോന്നിയ പെണ്‍കുട്ടി ആശുപതത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.