< Back
Kerala
സംവിധായകന്റെ പീഡനം; മലയാള സിനിമ നടി ആത്മഹത്യക്ക് ശ്രമിച്ചുസംവിധായകന്റെ പീഡനം; മലയാള സിനിമ നടി ആത്മഹത്യക്ക് ശ്രമിച്ചു
Kerala

സംവിധായകന്റെ പീഡനം; മലയാള സിനിമ നടി ആത്മഹത്യക്ക് ശ്രമിച്ചു

Alwyn
|
25 May 2018 5:00 PM IST

മലയാളി സിനിമ താരം ആത്മഹത്യക്ക് ശ്രമിച്ചു. സംവിധായകന്റെ പീഡനം മൂലമാണ് ആത്മഹത്യക്കd ശ്രമിച്ചതെന്നാണ് ആരോപണം.

മലയാളി സിനിമ താരം ആത്മഹത്യക്ക് ശ്രമിച്ചു. സംവിധായകന്റെ പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. ഫേസ്‍ബുക്കില്‍ കുറിപ്പെഴുതി വച്ചാണ് താരം ആത്മഹത്യക്ക് ശ്രമിച്ചത്. 'ഞാന്‍ പോവുകയാണ്, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്ന് ഫേസ്‍ബുക്കില്‍ കുറിച്ചാണ് താരം ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു തമിഴ് ചാനല്‍ വാര്‍ത്ത പുറത്തു വിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

നവാഗതനായ തമിഴ് സംവിധായകന്‍ ശെല്‍വകണ്ണനെതിരെയാണ് ആരോപണം. ശെല്‍വകണ്ണന്‍ ഒരുക്കുന്ന 'നെടുനല്‍വാടൈ' എന്ന തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ താരം കരാര്‍ ഒപ്പിട്ടിരുന്നു. സംവിധായകന്‍ നടിയോട് പ്രേമാഭ്യര്‍ഥന നടത്തുകയും ഇത് നിരസിച്ചതോടെ അതിഥിയോട് മോശമായി പെരുമാറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് താരം സിനിമയില്‍ നിന്നും പിന്‍വാങ്ങി. ഇതോടെ പ്രമുഖ സംവിധായകന്റെ മറ്റൊരു സിനിമയില്‍ നിന്നും താരം പുറത്തായി. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൈസവാങ്ങി അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ പറയുന്നത് അനുസരിക്കാന്‍ തയാറാകണമെന്നായിരുന്നു മറുപടിയെന്നും താരം പറയുന്നു. എന്നാല്‍ താരം പച്ചക്കള്ളമാണ് പറയുന്നതെന്നും സത്യാവസ്ഥ ഉടന്‍ പുറത്തുവരും എന്നുമാണ് ശെല്‍വകണ്ണന്റെ പ്രതികരണം.

Similar Posts