< Back
Kerala
എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്ന ലക്ഷ്യത്തിലേക്ക് നെന്മേനി പഞ്ചായത്ത്എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്ന ലക്ഷ്യത്തിലേക്ക് നെന്മേനി പഞ്ചായത്ത്
Kerala

എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്ന ലക്ഷ്യത്തിലേക്ക് നെന്മേനി പഞ്ചായത്ത്

Subin
|
25 May 2018 10:01 AM IST

പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍. അഞ്ചുവാര്‍ഡുകളിലേയ്ക്കു കൂടി, പദ്ധതി വ്യാപിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍, ഗ്രാമപഞ്ചായത്തും സൊസൈറ്റിയും.

ഒരു പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേയ്ക്ക് അടുക്കുകയാണ് വയനാട്ടിലെ നെന്മേനി ഗ്രാമപഞ്ചായത്ത്. ഇന്ത്യയില്‍ ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ, നടപ്പാക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണ് നെന്മേനിയിലേത്.

2007 2008 വര്‍ഷത്തിലാണ് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയെ കുറിച്ച് ഗ്രാമപഞ്ചായത്തില്‍ ആലോചന വന്നത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കുടിവെള്ള പദ്ധതികള്‍, ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന ഘട്ടം. വലിയ ആശങ്കയോടെയായിരുന്നു ഏറ്റെടുക്കല്‍. പിന്നീടാണ്, ജനകീയമായി കുടിവെള്ള പദ്ധതിയെ മുമ്പോട്ടു കൊണ്ടുപോകാനുള്ള തീരുമാനത്തില്‍ എത്തിയത്. തുടര്‍ന്നാണ് നെന്മേനി ശുദ്ധജല വിതരണ സൊസൈറ്റി രൂപവല്‍കരിയ്ക്കുന്നത്. ഇപ്പോള്‍, 160 കിലോമീറ്റര്‍ സര്‍ക്കിളില്‍ സൊസൈറ്റി കുടിവെള്ളം എത്തിയ്ക്കുന്നു. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍. അഞ്ചുവാര്‍ഡുകളിലേയ്ക്കു കൂടി, പദ്ധതി വ്യാപിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍, ഗ്രാമപഞ്ചായത്തും സൊസൈറ്റിയും.

ചീരാലില്‍, നാലുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ വെള്ളമെത്തിച്ചാണ് പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത്. ടാങ്കിനോടു ചേര്‍ന്ന് ഇപ്പോള്‍, ആധുനിക ശുദ്ധീകരണ സംവിധാനത്തിന്റെ നിര്‍മാണം പുരോഗമിയ്ക്കുന്നു. മൂവായിരം ഹൗസ് കണക്ഷനുകളും 600 പൊതുടാപ്പുകളും ഇപ്പോള്‍ സൊസൈറ്റിയ്ക്കു കീഴിലുണ്ട്. ഏതെങ്കിലും വിധത്തില്‍ ജലവിതരണം തടസപ്പെട്ടാല്‍ നിമിഷങ്ങള്‍കൊണ്ടു പുനഃസ്ഥാപിയ്ക്കാന്‍ സര്‍വീസ് വാനില്‍ ആളുകള്‍ എത്തും. സ്‌പോട്ട് ബില്ലിങിന് പുറമെ, ചീരാലില്‍ ബില്ലിങ് കൗണ്ടറും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പഞ്ചായത്തില്‍ മുടങ്ങി കിടക്കുന്ന കുടിവെള്ള വിതരണ പദ്ധതികള്‍ കൂടി ഏറ്റെടുത്ത് നടത്താനുള്ള പരിപാടിയുമുണ്ട് സൊസൈറ്റിയ്ക്ക്.

Related Tags :
Similar Posts