< Back
Kerala
സംസ്ഥാനത്തിന്റെ പ്രതിഷേധം പ്രതിഫലിപ്പിച്ച് സത്യഗ്രഹ സമരംസംസ്ഥാനത്തിന്റെ പ്രതിഷേധം പ്രതിഫലിപ്പിച്ച് സത്യഗ്രഹ സമരം
Kerala

സംസ്ഥാനത്തിന്റെ പ്രതിഷേധം പ്രതിഫലിപ്പിച്ച് സത്യഗ്രഹ സമരം

Sithara
|
25 May 2018 10:39 PM IST

സഹകരണ മേഖലയെ ഉന്നമിടുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മന്ത്രിസഭയൊന്നടങ്കം സത്യഗ്രഹത്തിനിരുന്നത് അപൂര്‍വ്വ കാഴ്ചയായി

സഹകരണ മേഖലയെ ഉന്നമിടുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മന്ത്രിസഭയൊന്നടങ്കം സത്യഗ്രഹത്തിനിരുന്നത് അപൂര്‍വ്വ കാഴ്ചയായി. സംസ്ഥാനത്തിന്റെ മുഴുവന്‍ പ്രതിഷേധവും പ്രതിഫലിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമരം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍ സമരവേദിയിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മന്ത്രിസഭാംഗങ്ങളൊന്നടങ്കം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായി ബേക്കറി ജംഗ്ഷനിലെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നിലേക്കെത്തുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ പൊലീസും പണിപ്പെട്ടു.

ഔപചാരികതകള്‍ ഒഴിവാക്കി മുഖ്യമന്ത്രി നേരെ കാര്യത്തിലേക്ക്. നിനച്ചിരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദിയില്‍. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ ബഹുജന സംഘടനകള്‍ സത്യഗ്രഹ വേദിയിലേക്കെത്തിക്കൊണ്ടിരുന്നു. വിഎസിന്റെ വരവും അണികളില്‍ ആവേശമായി.

മന്ത്രിമാര്‍ സമരഭടന്മാരായപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ കക്ഷി നേതാക്കള്‍ സംഘാടകരുടെ റോളിലായിരുന്നു.

Related Tags :
Similar Posts