< Back
Kerala
മലപ്പുറത്ത് പ്രചരണം സജീവംമലപ്പുറത്ത് പ്രചരണം സജീവം
Kerala

മലപ്പുറത്ത് പ്രചരണം സജീവം

admin
|
25 May 2018 10:55 PM IST

ഉബൈദുളളയുടെ ആദ്യഘട്ട പ്രചരണം തുടങ്ങി കഴിഞ്ഞു

മലപ്പുറം നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇടതുപക്ഷത്തുനിന്നും ഏത് പാര്‍ട്ടിയാണ് മലപ്പുറത്ത് നിന്നും മത്സരിക്കുക എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കാം.

മലപ്പുറം നിയമസഭ മണ്ഡലമെന്നും ലീഗിന്റെ പച്ചക്കൊടിക്കൊപ്പമാണ് നിന്നിട്ടുളളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പി.ഉബൈദുളള തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. ഉബൈദുളളയുടെ ആദ്യഘട്ട പ്രചരണം തുടങ്ങി കഴിഞ്ഞു.

ഇടതുപക്ഷത്തില്‍നിന്നും കഴിഞ്ഞ തവണ ജെ.ഡി(എസ്)ആണ് മലപ്പുറത്തുനിന്നും മത്സരിച്ചത്. ഇത്തവണ മലപ്പുറം നിയോജക മണ്ഡലം ഐഎന്‍എല്ലിന് നല്‍കാം എന്ന ആലോചനയാണ് എല്‍ഡിഎഫിനുളളത് . എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.ബാദുഷ തങ്ങളാണ് ബിജെപി സ്ഥനാര്‍ഥി. ബാദുഷ തങ്ങളും പ്രചരണം തുടങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി വനിത നേതാവായ ഈ.സി ആയിശയെയാണ് മലപ്പുറം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു. ജലീല്‍ നീലമ്പ്രയാകും എസ്.ഡി.പി.ഐയുടെ മലപ്പുറത്തെ സ്ഥാനാര്‍ഥി.

Similar Posts