< Back
Kerala
വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതിവിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി
Kerala

വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

admin
|
26 May 2018 12:45 AM IST

വിധി പുനപ്പരിശോധിക്കണമെന്ന കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റിന്‍റെ ആവശ്യം സുപ്രിംകോടതി തള്ളി

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് സുപ്രിം കോടതി. വിശദമായ പരിശോധനക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. അതിനാല്‍ വിധി മാറ്റേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. വിധി പുനുപ്പരിശോധിക്കണമെന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍റെ ആവശ്യത്തോടാണ് കോടതിയുടെ പ്രതികരണം. നിയമപരമായ പുനപ്പരിശോധന ഹരജി മാനേജ്മെന്‍റുകള്‍ക്ക് നല്‍കാമെന്നും കോടതി പറഞ്ഞു.

ഇന്നലെയാണ് കരുണ കണ്ണൂര്‍ കോളജുകളിലെ 180 സീറ്റുകളിലെ പ്രവേശനം സുപ്രിം കോടതി റദ്ദാക്കിയത്. വ്യാജ രേഖകള്‍ ചമച്ചാണ് മാനേജ്മെന്‍റുകല്‍ പ്രവേശന നപടികള്‍ പൂര്‍ത്തിയാക്കിയതെന്നും, പ്രോസിക്യൂട്ട് ചെയ്യേണ്ട തെറ്റാണ് മാനേജ്മെന്‍റുകള്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Similar Posts