< Back
Kerala
തരൂര്‍ സീറ്റ് തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ്തരൂര്‍ സീറ്റ് തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ്
Kerala

തരൂര്‍ സീറ്റ് തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ്

admin
|
25 May 2018 7:33 AM IST

നഷ്ടപരിഹാരമായി തരൂര്‍ തന്നത് ശരിയായില്ലെന്നും ജില്ലാ ഘടകം പറയുന്നു

തരൂര്‍ സീറ്റ് തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് പാലക്കാട് ജില്ലാ ഘടകം. പാര്‍ട്ടി ചെയര്‍മാന്‍ പുറത്തു പോകേണ്ട അവസ്ഥയുണ്ടാക്കി നഷ്ടപരിഹാരമായി തരൂര്‍ തന്നത് ശരിയായില്ലെന്നും ജില്ലാ ഘടകം പറയുന്നു. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമോ എന്ന് ഉറപ്പില്ല. തങ്ങളെ നിര്‍ത്തി എ.കെ ബാലനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ ഒരു വിഭാഗം കള്ളക്കളി നടത്തുന്നോ എന്ന് സംശയമുണ്ടെന്നും ജേക്കബ് ഗ്രൂപ്പ് പറയുന്നു.

ജേക്കബ് വിഭാഗം മത്സരിച്ചാല്‍ അടിത്തട്ടിലെ കോണ്‍ഗ്രസുകാരുടെ വോട്ടു ലഭിക്കാന്‍ സാധ്യതയില്ല. തരൂര്‍ വേണ്ടാ എന്ന് വളരെ മുന്‍പ് തന്നെ എഴുതി നല്‍കിയതാണ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ യുഡിഎഫിന് ശക്തമായ മത്സരം കാഴ്ച വെക്കാവുന്ന മണ്ഡലമാണ് തരൂര്‍. ജോണി നെല്ലൂരിന് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകാനുള്ള സാഹചര്യം സൃഷ്ടിച്ച് നഷ്ടപരിഹാരമായി തരൂര്‍ തരുന്നത് മര്യാദയല്ലെന്നും ജില്ലാ നേതാക്കള്‍ പറയുന്നു.

തരൂരില്‍ തങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിനു പിറകില്‍ എകെ ബാലനെ ജയിപ്പിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ ശ്രമം കൂടി ഉണ്ടോ എന്നു സംശയിക്കുന്നു. കഴിഞ്ഞ തവണ തരൂര്‍ മണ്ഡലത്തില്‍ ജേക്കബ് വിഭാഗം സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിന്റെ എ.കെ ബാലന്‍ കാല്‍ ലക്ഷത്തോളം വോട്ടിനാണ് ജയിച്ചത്.

Similar Posts