< Back
Kerala
കുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതികുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
Kerala

കുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

Jaisy
|
26 May 2018 3:56 AM IST

എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് പരാതി നല്‍കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി . കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ കുമ്മനം വ്യാജ വീഡിയോ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുവെന്ന് പരാതിയില്‍ പറയുന്നു. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് പരാതി നല്‍കിയത്.

അതേസമയം ട്വിറ്റര്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട ബിജുവിന്റെ യാത്രകളെ കുറിച്ച് പൊലീസിന് മാത്രമാണ് അറിയാമായിരുന്നത്. കേരളത്തിലെ വിഷയങ്ങള്‍ അമിത്ഷായുമായി സംസാരിച്ചു. ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പുനല്‍കി. രാജീവ് പ്രതാപ് റൂഡി നാളെ കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.

Similar Posts