< Back
Kerala
ഈനാംപേച്ചി പോയാല്‍ മരപ്പട്ടി അധികാരത്തില്‍ വരുന്ന അവസ്ഥയാണ് കേരളത്തിലെന്ന് ശ്രീനിവാസന്‍ഈനാംപേച്ചി പോയാല്‍ മരപ്പട്ടി അധികാരത്തില്‍ വരുന്ന അവസ്ഥയാണ് കേരളത്തിലെന്ന് ശ്രീനിവാസന്‍
Kerala

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി അധികാരത്തില്‍ വരുന്ന അവസ്ഥയാണ് കേരളത്തിലെന്ന് ശ്രീനിവാസന്‍

Subin
|
25 May 2018 2:29 PM IST

രാഷ്ട്രീയകാരില്‍നിന്നും അധികാരം പരിസ്ഥിതി പ്രവര്‍ത്തകരും, ജൈവ കര്‍ഷകരും പിടിച്ചെടുക്കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി അധികാരത്തില്‍ വരുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പ്രമുഖ നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയകാരില്‍നിന്നും അധികാരം പരിസ്ഥിതി പ്രവര്‍ത്തകരും, ജൈവ കര്‍ഷകരും പിടിച്ചെടുക്കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കോഴിക്കോട് നടന്ന പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാധ്യതകളുമെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ ശ്രീനിവാസന്‍ വിമര്‍ശിച്ചത് ഇന്ത്യയിലെവിടെയും ജനാധിപത്യം നിലനില്‍ക്കുന്നില്ല. ഗുണ്ടാധിപത്യവും, പണാധിപത്യവുമാണ് നിലനില്‍ക്കുന്നത്. പുതിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടായാല്‍ അതിനെപ്പം താനും ഉണ്ടാക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. രാഷ്ട്രീയകരോട് പരിസ്ഥിതി സംരക്ഷിക്കാന്‍ ആവശ്യപെട്ടിട്ട് കാര്യമില്ല. വിവിധ പരിസ്ഥിതി കൂട്ടായ്മകള്‍ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Related Tags :
Similar Posts