< Back
Kerala
ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ബിജെപിയുടെ വൈരനിര്യാതനബുദ്ധി: കോടിയേരിKerala
ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ബിജെപിയുടെ വൈരനിര്യാതനബുദ്ധി: കോടിയേരി
|25 May 2018 10:12 PM IST
സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടല്‍ സമീപനത്തിന്റെ ഭാഗമാണിതെന്ന് കോടിയേരി
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് ബിജെപിയുടെ വൈരനിര്യാതന ബുദ്ധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടല്‍ സമീപനത്തിന്റെ ഭാഗമാണിത്. യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. രാഷ്ട്രീയമായും നിയമപരമായുമുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി ജയരാജന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കോടിയേരി പ്രസ്താവനയില്‍ അറിയിച്ചു