< Back
Kerala
കേരളത്തിനെതിരെ വീണ്ടും സോഷ്യല്‍മീഡിയയില്‍ നുണപ്രചരണംകേരളത്തിനെതിരെ വീണ്ടും സോഷ്യല്‍മീഡിയയില്‍ നുണപ്രചരണം
Kerala

കേരളത്തിനെതിരെ വീണ്ടും സോഷ്യല്‍മീഡിയയില്‍ നുണപ്രചരണം

Subin
|
25 May 2018 10:24 PM IST

കേരളത്തിലെ ഇടതുപക്ഷ മുസ്ലീങ്ങള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദു സ്ത്രീയെ കൊല്ലുന്നുവെന്ന വിധത്തില്‍ സീ ന്യൂസ് വാര്‍ത്ത നല്‍കിയെന്ന് എംബി രാജേഷ് എംപി ഫേസ്ബുക്കില്‍ കുറിച്ചു....

കേരളത്തിനെതിരെ നുണപ്രചരണവുമായി വീണ്ടും ദേശീയ മാധ്യമങ്ങള്‍. ജന്മാഷ്ടമി ദിനമായി ഇന്ന് ഇടതുപക്ഷ മുസ്ലിംകള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്ന എന്ന തെറ്റായ വാര്‍ത്തയാണ് പല മാധ്യമങ്ങളിലും സംഘ് പരിവാര്‍ അനുകൂല വെബ്‌സൈറ്റുകളിലും വ്യാപകമായി പ്രചരിക്കുന്നത്. ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ തെരുവ് നാടക ദൃശ്യങ്ങളാണ് ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

സോഷ്യല്‍മീഡിയ വെബ് സൈറ്റുകളിലും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശമുയര്‍ന്നപ്പോള്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. കേരളത്തിലെ ഇടതുപക്ഷ മുസ്ലീങ്ങള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദു സ്ത്രീയെ കൊല്ലുന്നുവെന്ന വിധത്തില്‍ സീ ന്യൂസ് വാര്‍ത്ത നല്‍കിയെന്ന് എംബി രാജേഷ് എംപി ഫേസ്ബുക്കില്‍ കുറിച്ചു. കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഒരു മാപ്പുപോലും പറയാതെ വാര്‍ത്ത മുക്കിയെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Related Tags :
Similar Posts