< Back
Kerala
ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകള്‍ ഇപ്പോഴും സജീവംഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകള്‍ ഇപ്പോഴും സജീവം
Kerala

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകള്‍ ഇപ്പോഴും സജീവം

Jaisy
|
25 May 2018 6:16 AM IST

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്

സംസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകള്‍ ഇപ്പോഴും സജീവം. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡി പോലുളള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടും ഫലമുണ്ടാവുന്നില്ല.

സംസ്ഥാനത്തെ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകൾക്ക് എതിരെ പൊലീസ് നിരവധി നടപടികൾ സ്വീകരിക്കുകയും ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഇത്തരക്കാരെ തളക്കാനായിട്ടില്ലെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പഴയ സൈറ്റുകള്‍ വഴി, പഴയ രീതിയില്‍ത്തന്നെയാണ് ഇപ്പോഴും ഇടപാടുകള്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും ഇവര്‍ക്ക് സര്‍വീസുണ്ട്. സെക്സ് റാക്കറ്റുകളെ കണ്ടെത്തുന്നതിനായി ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ സംവിധാനമുണ്ടാക്കിയിരുന്നു. എന്നാല്‍ അതുകൊണ്ട് ഇത്തരം ബോസുമാരെ തളയ്ക്കാന്‍ ആയിട്ടില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Related Tags :
Similar Posts