< Back
Kerala
ഹാദിയ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും; കേരളഹൌസില്‍ കനത്ത സുരക്ഷഹാദിയ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും; കേരളഹൌസില്‍ കനത്ത സുരക്ഷ
Kerala

ഹാദിയ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും; കേരളഹൌസില്‍ കനത്ത സുരക്ഷ

Sithara
|
25 May 2018 4:02 PM IST

ശക്തമായ സുരക്ഷാവലയത്തിൽ ഹാദിയയെ ഡൽഹി കേരള ഹൗസിലെത്തിച്ചു.

ശക്തമായ സുരക്ഷാവലയത്തിൽ ഹാദിയയെ ഡൽഹി കേരള ഹൗസിലെത്തിച്ചു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ഹാദിയയെ ഡൽഹി വിമാനത്താവളത്തിൽ നിന്നും കേരളാ ഹൗസിലെത്തിച്ചത്. നാളെ മൂന്ന് മണിക്കാണ് ഹാദിയ സുപ്രീംകോടതിയിൽ ഹാജരാവുക.

രാത്രി 10 മണിക്കാണ് ഹാദിയ ഡൽഹി വിമാനത്താവളത്തിലെത്തിയത്. കർശന സുരക്ഷാവലയത്തിലെത്തിയ ഹാദിയയെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കേരളാ ഹൗസിലെത്തിച്ചു. ഇവിടെയും വൻ മാധ്യമപ്പട നിലയുറപ്പിച്ചിരുന്നു. എന്നാൽ കേരളാ ഹൗസിന്റെ പുറക് വശത്തു കൂടിയാണ് ഹാദിയയെ അകത്തേക്ക് കയറ്റിയത്. സുപ്രീം കോടതിയിൽ ഹാജരാകുന്നത് വരെ ഹാദിയ ഇവിടെ തങ്ങും. നാല് മുറികളാണ് കേരളാ ഹൗസിൽ ഇവർക്കായി അനുവദിച്ചിട്ടുള്ളത്.

ശക്തമായ സുരക്ഷാ വലയത്തിലാണ് കേരളാഹൗസ്. മാധ്യമ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഹാദിയക്ക് അഭിവാദ്യമർപ്പിച്ച് കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥികൾ കേരളാഹൗസിനു മുന്നിലെത്തി.

Similar Posts