< Back
Kerala
ശബരിമല ഉന്നതാധികാര സമിതി ഇന്ന് ശബരിമല ഉന്നതാധികാര സമിതി ഇന്ന് 
Kerala

ശബരിമല ഉന്നതാധികാര സമിതി ഇന്ന് 

Subin
|
25 May 2018 9:12 AM IST

100 കോടി രൂപയാണ് ശബരിമല വികസനത്തിനായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്...

ശബരിമല ഉന്നതാധികാര സമിതി ഇന്ന് സന്നിധാനത്ത് യോഗം ചേരും. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ തീര്‍ത്ഥാടന പദ്ധതിക്ക് അന്തിമ രൂപം ഇന്ന് ഉണ്ടാകും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്റെ അദ്ധ്യക്ഷതയിലാണ് യോഗം.

100 കോടി രൂപയാണ് ശബരിമല വികസനത്തിനായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലുമായി 66 കോടിയുടെ പദ്ധതികള്‍ നടപ്പാക്കലാണ് ലക്ഷ്യം. എരുമേലിയില്‍ മൂന്ന് കോടിയുടെ പദ്ധതിയും ലക്ഷ്യമിടുന്നുണ്ട് പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനുള്ള ചുമതല സ്വകാര്യ ഏജന്‍സിക്കാണ്. ഏജന്‍സി തയ്യാറാക്കിയ രൂപരേഖ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും പ്രസാദവിതരണം, കുടിവെള്ളം വിതരണം, മാലിന്യ സംസ്‌കരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക. 44 കോടിയുടെ പദ്ധതികള്‍ക്ക് നിലവില്‍ ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് .പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന ആവശ്യമായിരിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഉന്നയിക്കുക.

Similar Posts