< Back
Kerala
വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Kerala

വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Khasida
|
25 May 2018 6:12 PM IST

കൊല്ലം എസ്എന്‍ കോളജ് ഫണ്ട് വകമാറ്റിയ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സാമ്പത്തിക കുറ്റകൃത്യ കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. കൊല്ലം എസ്എന്‍ കോളജിന്റെ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസ് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്ണ മെന്നാണ് കോടതി നിർദേശം. കേസ് റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹര്‍ജി കോടതി തള്ളി.

കൊല്ലം എസ്എന്‍ കോളജ് കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഡിറ്റോറിയം നിര്‍മ്മാണത്തിന് സമാഹരിച്ച തുകയില്‍ 60 ലക്ഷം രൂപ കോളജിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് വെള്ളാപള്ളിക്കെതിരെ അന്വേഷണം'സാമ്പത്തിക കുറ്റകൃത്യത്തിന് തെളിവില്ല എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പുനരന്വേഷണത്തിന് കൊല്ലം സിജെഎം കോടതി ഉത്തരവിട്ടു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ സുരേന്ദ്ര ബാബുവും ഹൈക്കോടതിയെ സമീപിച്ചു. ഇതിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.

വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്തവരെ രക്ഷപെടാന്‍ അനുവദിക്കരുത്. വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നുമാണ് കോടതി നിർദേശം

Related Tags :
Similar Posts