< Back
Kerala
ലിനിയുടെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് തിരുവനന്തപുരത്ത് അനുസ്മരണ സന്ധ്യലിനിയുടെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് തിരുവനന്തപുരത്ത് അനുസ്മരണ സന്ധ്യ
Kerala

ലിനിയുടെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് തിരുവനന്തപുരത്ത് അനുസ്മരണ സന്ധ്യ

Jaisy
|
26 May 2018 4:39 AM IST

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രിമാരും നിരവധി നഴ്സിങ്ങ് വിദ്യാര്‍ഥികളും പങ്കെടുത്തു

നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് തിരുവനന്തപുരത്ത് അനുസ്മരണ സന്ധ്യ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രിമാരും നിരവധി നഴ്സിങ്ങ് വിദ്യാര്‍ഥികളും പങ്കെടുത്തു.

ലിനിക്കായി ഒത്തുകൂടിയവര്‍ അവളുടെ വേര്‍പാടില്‍ അത്രമേല്‍ വേദനിച്ചിരുന്നു. തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ ലിനിയെ ഓര്‍മ്മിപ്പിച്ച് മന്ത്രി കെ.കെ ശൈലജ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലിനിയെകുറിച്ചുള്ള വാക്കുകളില്‍ പലരും വിതുമ്പലടക്കി. നൂറോളം നഴ്സിങ് വിദ്യാര്‍ത്ഥികളാണ് ലിനിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എത്തിയത്. പാതിയില്‍ ചിറകറ്റ മാലാഖയ്ക്ക് വേണ്ടി ഒത്തുകൂടിയവര്‍ മെഴുകുതിരികള്‍ തെളിയിച്ചു

Related Tags :
Similar Posts