< Back
Kerala
ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരം ആലപ്പുഴഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരം ആലപ്പുഴ
Kerala

ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരം ആലപ്പുഴ

Alwyn K Jose
|
25 May 2018 4:05 PM IST

മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കിയതില്‍ രാജ്യത്തിന് മാതൃകയായിരിക്കുകയാണ് ആലപ്പുഴ

മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കിയതില്‍ രാജ്യത്തിന് മാതൃകയായിരിക്കുകയാണ് ആലപ്പുഴ. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള മൂന്നു നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ. പനാജി, മൈസൂരു എന്നീ നഗരങ്ങളാണ് വൃത്തിയുള്ള മറ്റു നഗരങ്ങള്‍. രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗര അവാര്‍ഡ് ആലപ്പുഴ നഗരസഭക്ക് സമ്മാനിച്ച് സംസാരിക്കുന്നതിനിടെ, ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്തിന് മാതൃകയാണ് ആലപ്പുഴയെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പ്രശംസിച്ചു.

ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്ത് മുന്നില്‍നില്‍ക്കുന്ന നഗരങ്ങള്‍ക്ക് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ശുചിത്വ നഗര അവാര്‍ഡ്. ആലപ്പുഴ നഗരസഭക്കുവേണ്ടി ചെയര്‍മാന്‍ തോമസ് ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ഗോവയിലെ പനാജി രണ്ടാം സ്ഥാനവും കര്‍ണാടകയിലെ മൈസൂരു മൂന്നാം സ്ഥാനവും നേടി. പനാജി നഗരസഭാ കമീഷണര്‍ ദീപക് ദേശായി, മൈസൂരു നഗരസഭാ കമീഷണര്‍ സിജി ബെട്സൂര്‍മഠ് എന്നിവര്‍ യഥാക്രമം ഇരുനഗരങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ പ്രശ്നങ്ങള്‍ പ്രതിപാദിച്ച് സിഎസ്ഇ പ്രസിദ്ധീകരിച്ച ‘നോട്ട് ഇന്‍ മൈ ബാക്യാര്‍ഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിച്ചു.

Similar Posts