< Back
Kerala
ഏകസിവില്‍ കോഡിനെതിരെ മുസ്‍ലിം സംഘടനകള്‍ഏകസിവില്‍ കോഡിനെതിരെ മുസ്‍ലിം സംഘടനകള്‍
Kerala

ഏകസിവില്‍ കോഡിനെതിരെ മുസ്‍ലിം സംഘടനകള്‍

Alwyn K Jose
|
26 May 2018 1:39 PM IST

ഏകസിവില്‍ കോഡിനെതിരെ മുസ്ലിം സംഘടനകള്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഏകസിവില്‍ കോഡിനെതിരെ മുസ്ലിം സംഘടനകള്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏകസിവില്‍കോഡിന് വേണ്ടിയുള്ള സംഘപരിവാര്‍ നീക്കം രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ളതാണെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി പറഞ്ഞു. ഏകസിവില്‍കോഡെന്ന ആവശ്യം ഭാരതീയ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ഏകസിവില്‍കോഡിനെതിരെ പൊരുതാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. പിഎ ഫസല്‍ഗഫൂര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Similar Posts