< Back
Kerala
ലാവ്‍ലിന്‍ പുനഃപരിശോധന ഹരജി ഇന്ന് ഹൈക്കോടതിയില്‍Kerala
ലാവ്‍ലിന്‍ പുനഃപരിശോധന ഹരജി ഇന്ന് ഹൈക്കോടതിയില്‍
|26 May 2018 2:19 PM IST
പരിഗണിക്കുന്നത് കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്‍ക്കോടതി നടപടി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹരജി
ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുളളവരെ കുറ്റവിമുക്തരാക്കിയ കീഴ്‍ക്കോടതി നടപടി ചോദ്യം ചെയ്ത പുനഃപ്പരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സിബിഐയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണനയിലുണ്ട്.
സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ സര്‍ക്കാര്‍ കേസില്‍ എന്ത് നിലപാടെടുക്കുമെന്നത് ശ്രദ്ധേയമാകും. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍,കെ എം ഷാജഹാന്‍ തുടങ്ങിയവര്‍ കേസില്‍ കക്ഷി ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.