< Back
Kerala
ഏക സിവില്‍ കോഡില്‍ സെമിനാര്‍'ഏക സിവില്‍ കോഡി'ല്‍ സെമിനാര്‍
Kerala

'ഏക സിവില്‍ കോഡി'ല്‍ സെമിനാര്‍

Khasida
|
26 May 2018 1:04 PM IST

ഏക സിവില്‍ കോഡിനെതിരെ എല്ലാ മതവിഭാഗങ്ങളും ശബ്ദമുയര്‍ത്തണമെന്ന് മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം ഉസ്മ നഹീദ്

ഏക സിവില്‍ കോഡിനെതിരെ എല്ലാ മതവിഭാഗങ്ങളും ശബ്ദമുയര്‍ത്തണമെന്ന് മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം ഉസ്മ നഹീദ്. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എം ഇ എസ് സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. നിലവിലെ സാഹചര്യം എല്ലാ മതവിഭാഗങ്ങള്‍ക്കും നിര്‍ണായകമാണെന്നും ഉസ്‌മ നഹീദ് പറഞ്ഞു.

വിവിധ മതവിഭാഗങ്ങളും സംസ്കാരവും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് എങ്ങനെ സാധ്യമാവും ഭരണഘടനക്ക് വിരുദ്ധമായാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പോകുന്നത്. ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണിത്. ഒരു വിഭാഗത്തിനോടും അന്വേഷിക്കാതെ അവരുടെ അഭിപ്രായം മാനിക്കാതെയാണ് സര്‍ക്കാര്‍ കോടതിയില്‍ ആശയം മുന്നോട്ട് വെച്ചത്. വിവിധ മതവിഭാഗങ്ങളുള്ള ഇന്ത്യയില്‍ എങ്ങനെ ഏകീകൃത സിവില്‍ കോഡ് പ്രായോഗികമാകുമെന്നും മുംബൈ മുസ്‌ലിം വ്യക്തി നിയമത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ആര്‍ക്കാണിത്ര നിര്‍ബന്ധമെന്നും ഉസ്മ നഹീദ് ചോദിച്ചു.

മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം ഭരണഘടന ഉറപ്പാക്കുന്ന മൌലികാവശങ്ങളുടെ ലംഘനമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Similar Posts