< Back
Kerala
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്ത്ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടുകേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്ത്ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു
Kerala

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്ത്ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു

Sithara
|
26 May 2018 1:53 PM IST

450 പേരാണ് ആദ്യ സംഘത്തിലുള്ലത്. മന്ത്രി കെടി ജലീല് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ഹാജിമാരെ നെടുന്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്ത്ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു . 450 പേരാണ് ആദ്യ സംഘത്തിലുള്ലത്. മന്ത്രി കെടി ജലീല് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ഹാജിമാരെ നെടുന്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് ബസ് മാര്‍ഗം വിമാനത്താവളത്തില്‍ എത്തിച്ചു.

. ആകെ 10280 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ തീര്‍ഥാടനം നടത്തുന്നത്. ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ അയക്കുന്നത്. തുടര്‍ച്ചയായി 5 വര്‍ഷം പരിഗണന പട്ടികയില്‍ വന്നവരും 70 വയസ്സ് പിന്നിട്ടവരുമാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിലുള്ളത്. സ്വകാര്യ ഏജന്സികള് വഴിയുള്ള 36000 പേര് അടക്കം രാജ്യത്ത് ഇക്കുറി 156000 പേരാണ് ഹജ്ജ് തീര്‍ഥാടനം നടത്തുന്നത്. 22000 പേരെ അയക്കുന്ന ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ രണ്ട് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകളിലാണ് ഹജ്ജ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്ക്കാരിന്റെ നിര്‍ദ്ദേശാനുസരണം സിയാലാണ് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നത്. ഹജ്ജ് കമ്മിറ്റിയുടെയും കേന്ദ്ര ഹജ്ജ് സെല്ലിന്റയും ഓഫീസ് ക്യാമ്പിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള നിസ്കാര സൌകര്യം, ഭക്ഷണ ശാല, വൈദ്യ സഹായം, ശുചിമുറികള്‍, ബാങ്കിംഗ് സൌകര്യം മുതലായവയും ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.

Related Tags :
Similar Posts